ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി എത്തുന്നവര്‍ക്കു 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിബന്ധനയില്‍ ഖത്തര്‍ ഇളവ് നല്‍കിത്തുടങ്ങി. ഖത്തറിലെത്തി രണ്ടാംദിവസത്തെ പരിശോധനയില്‍ കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്നുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ക്വാറന്റീന്‍ അവസാനിപ്പിച്ചാല്‍ മുന്‍കൂറായി അടച്ചതിന്റെ ബാക്കി തുക തിരികെ ലഭിക്കും. ഖത്തറിലേക്കു യാത്ര ചെയ്യുന്നവര്‍ 10 ദിവസത്തെ ക്വാറന്റീന് ഹോട്ടല്‍ മുറി ബുക്ക് ചെയ്യണമെന്നു നിര്‍ബന്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here