യുഎഇയിക്ക്‌ നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മാസത്തിനിടെ ഹൂതികള്‍ നടത്തുന്ന നാലാമത്തെ ആക്രമണ ശ്രമമാണിത്.

ഇന്നലെ പുലര്‍ച്ചെയായിരുന്നു ആക്രമണ ശ്രമം. വിജനമായ പ്രദേശത്ത് അവശിഷ്ടങ്ങള്‍ പതിച്ചതിനാല്‍ ആളപായമില്ല. കഴിഞ്ഞ മാസം 24 ന് രാവിലെ അബുദാബിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയതിന് പിന്നാലെ യെമനിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രം യുഎഇ തകര്‍ത്തിരുന്നു.

മിസൈല്‍ ആക്രമണം നടത്താനായി യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഉപയോഗിച്ചിരുന്ന അല്‍ ജൌഫിലെ കേന്ദ്രമാണ് യുഎഇ സേന തകര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here