യു.എ.ഇ നടപ്പാക്കുന്നത് ഏറ്റവുംകുറഞ്ഞതും വ്യാപാരസൗഹൃദവുമായ നികുതിനിരക്കുകളെന്ന് വിലയിരുത്തൽ. ഗൾഫിലെ മിക്കവാറും എല്ലാരാജ്യങ്ങളും ഇതിനകം കോർപ്പറേറ്റ് നികുതി നടപ്പാക്കിയിട്ടുണ്ട്. സൗദി അറേബ്യ 20 ശതമാനം, കുവൈത്ത് 15 ശതമാനം, ഒമാൻ 15 ശതമാനം, ഖത്തർ 10 ശതമാനം എന്നിങ്ങനെയാണവ.

ആഗോളനികുതിക്കനുസരിച്ചാണ് മാറ്റങ്ങൾ വരുത്തിയതെങ്കിലും കൂടുതൽ വ്യാപാരസൗഹൃദ നികുതിനിരക്കുകളാണ് യു.എ.ഇ. നടപ്പാക്കുന്നത്. കൂടാതെ, ഫ്രീസോൺ കമ്പനികൾക്ക് യു.എ.ഇ.യിൽ കോർപ്പറേറ്റ് നികുതിയില്ലാതെ പ്രവർത്തിക്കാനുള്ള ആനുകൂല്യങ്ങളും ഉണ്ട്. 2018-ൽ പൊതുവായ ഗൾഫ് വാറ്റ് കരാറിന്റെ അടിസ്ഥാനത്തിൽ യു.എ.ഇ. അഞ്ചുശതമാനം വാറ്റ് നടപ്പാക്കിയിരുന്നു. എന്നാൽ, മറ്റ് ഗൾഫ് രാജ്യങ്ങൾ അത് 10 മുതൽ 15 ശതമാനം വരെ വർധിപ്പിച്ചു. യു.എ.ഇ. വാറ്റ് നിരക്കിൽ മാറ്റംവരുത്തിയിട്ടില്ലെന്ന് മാത്രമല്ല, വ്യക്തിഗത വരുമാനത്തിന്മേൽ യാതൊരു നികുതിയും ഈടാക്കുന്നുമില്ല. മാത്രമല്ല, സ്പോൺസറുടെ ആവശ്യമില്ലാതെതന്നെ 100 ശതമാനം ബിസിനസ് സ്വന്തമാക്കാൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here