ന്യൂഡല്‍ഹി: വര്‍ദ്ധിച്ച ജിഎസ്ടിയുടെ ഫലമായി ഐഫോണിന്റെ വില ആപ്പിള്‍ പരിഷ്‌കരിച്ചു. ഇന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഐഫോണ്‍ 11 പ്രോ മാക്‌സ് ഇപ്പോള്‍ 1,17,100 രൂപയും ഐഫോണ്‍ 11 പ്രോയുടെ പ്രാരംഭ വില 1,06,600 യുമായി. ഐഫോണ്‍ 11, ഐഫോണ്‍ എക്‌സ്‌ആര്‍, ഐഫോണ്‍ 7 എന്നിവ ഉള്‍പ്പെടെ മറ്റ് മോഡലുകളെയും വില ബാധിച്ചിട്ടുണ്ട്.

ഐഫോണ്‍ 11 പ്രോ മാക്‌സിന്റെ അടിസ്ഥാന മോഡലായ 64 ജിബി വേരിയന്റിന് 1,11,200 രൂപയാണ് പുതിയ വില. വില വര്‍ദ്ധിച്ചതു പ്രകാരം 5,900 രൂപയുടെ മാറ്റമുണ്ടായി.
ഐഫോണ്‍ 11 പ്രോ മാക്‌സിന് സമാനമായി, ഐഫോണ്‍ 11 പ്രോ വില 5,400 രൂപ വര്‍ദ്ധിച്ചിട്ടുണ്ട്. എന്‍ട്രി ലെവല്‍ 64 ജിബി സ്‌റ്റോറേജ് മോഡലിന് 1,06,600 രൂപ. ഐഫോണ്‍ 11 പ്രോ മുമ്ബ് 1,01,200 രൂപയ്ക്കായിരുന്നു വിറ്റത്. ഐഫോണ്‍ 11 ന്റെ പ്രാരംഭ വിലയും ആപ്പിള്‍ ഉയര്‍ത്തി. 64,900 ആയിരുന്ന ഈ 64 ജിബി സ്‌റ്റോറേജ് ഓപ്ഷന് 68,300 രൂപയാണു പുതിയ വില.

LEAVE A REPLY

Please enter your comment!
Please enter your name here