യുഎഇ റസിഡന്‍സി വിസയുള്ളവര്‍ക്ക് അബൂദബി, അല്‍ഐന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ നിര്‍ബന്ധിത ഐ.സി.എ ട്രാവല്‍ പെര്‍മിറ്റ് ആവശ്യമില്ലെന്ന് അബൂദബി അന്താരാഷ്​ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഐ.സി.എ അനുമതി ലഭിക്കാത്തതിനാല്‍ മടക്കയാത്ര വൈകുന്ന പ്രവാസികള്‍ക്ക്​ ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്​.

പുതുക്കിയ യാത്രാനിയമങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വിമാനക്കമ്പനികൾക്ക് അയച്ച ഔദ്യോഗിക വിജ്ഞാപനത്തിലാണ്​ ഇക്കാര്യം പറയുന്നത്​. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. പാക്കിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ), ടര്‍ക്കിഷ് എയര്‍ലൈന്‍, മിഡില്‍ ഈസ്​റ്റ്​ എയര്‍ലൈന്‍ എന്നിവയുടെ ട്രാവല്‍ ഏജന്‍സികള്‍ക്ക്​ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്​ ലഭിച്ചു.

എന്നാല്‍, എയര്‍ ഇന്ത്യക്ക് ഇതുവരെ അറിയിപ്പ്​ ലഭിച്ചിട്ടില്ല. അംഗീകൃത ലബോറട്ടറിയില്‍ നിന്നുള്ള കോവിഡ്​ പരിശോധന ഫലം വേണമെന്ന നിബന്ധനക്ക്​ മാറ്റമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here