വിവാദമായ സോഫ്റ്റ് സിഗ്നല്‍ നിയമം പുനപരിശോധിക്കാനൊരുങ്ങി ഐസിസി.ഇന്ത്യ-ഇംഗ്ലണ്ട് ടി-20 മത്സരത്തില്‍ സൂര്യകുമാര്‍ പുറത്തായ സംഭവത്തിലെ സോഫ്റ്റ് സിഗ്നല്‍ തീരുമാനത്തോടെ ഈ വിവാദം കൊഴുത്തു. ഇതിനു പിന്നാലെയാണ് ഐസിസിയുടെ നീക്കം.

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിനു മുന്‍പ് തന്നെ സോഫ്റ്റ് സിഗ്നല്‍ നിയമം പുനപരിശോധിക്കാനാണ് ഐസിസിയുടെ നീക്കം. ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി-20യില്‍ സൂര്യകുമാര്‍ യാദവ് പുറത്തായതുമായി ബന്ധപ്പെട്ടാണ് വിവാദം ഉണ്ടായത്. സാം കറന്‍ എറിഞ്ഞ പന്തില്‍ താരത്തെ ഡേവിഡ് മലന്‍ പിടികൂടുകയായിരുന്നു. ക്യാച്ച്‌ എടുക്കുന്നതിനിടെ പന്ത് നിലത്ത് സ്പര്‍ശിച്ചോ എന്നതായിരുന്നു ചോദ്യം. പന്ത് നിലത്തുതട്ടി എന്നത് ഏറെക്കുറെ വ്യക്തമായിരുന്നു എങ്കിലും ഓണ്‍ഫീല്‍ഡ് അമ്ബയര്‍ ഔട്ട് എന്ന് വിധിച്ചതിനാല്‍ തേര്‍ഡ് അമ്ബയറും ക്യാച്ച്‌ ക്ലീന്‍ ആണെന്ന് വിധി എഴുതുകയായിരുന്നു.മത്സരത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സോഫ്റ്റ് സിഗ്നലിനെതിരെ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here