രാജ്യത്ത് കോവിഡ് രോഗികള്‍ ദിനം പ്രതി കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 30,386 പേര്‍ കൂടി രോഗമുക്തി നേടി . 291 പേര്‍ക്ക് കൂടി കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 1,19,08,910 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,12,95,023 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 4,52,647 സജീവ കേസുകളാണുള്ളത്. 1,61,240 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് . ഇതിനോടകം 5,81,09,773 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.

മാര്‍ച്ച്‌ 26 വരെയുള്ള കണക്കുകള്‍ പ്രകാരം 23,97,69,553 സാമ്ബിളുകള്‍ പരിശോധിച്ചതായും ഇതില്‍ വെള്ളിയാഴ്ച മാത്രം 11,64,915 സാമ്ബിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍ ) അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here