കുട്ടികൾ ഓണ്‍ലൈന്‍ ഗെയിമില്‍ കൂടുതല്‍ തല്‍പരരും കൂടുതല്‍ സമയം ചെലവഴിക്കുന്നവരുമാണെങ്കില്‍ അവരെ ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ ഗെയിമുകള്‍ പലതും കുട്ടികളെയും കൗമാര പ്രായക്കാരെയും ആക്രമകാരികളാക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ളവയാണ്. കുറ്റകൃത്യങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്ന അത്തരം ഓണ്‍ലൈന്‍ ഗെയിമുകളുടെ ഉപയോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മാതാപിതാക്ക ള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇത്തരം ഗെയിമുകളിലൂടെ അക്രമാസക്തരാകുകയും ഗുരു തരമായ മാനസിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു. യാഥാര്‍ ത്ഥ്യത്തില്‍നിന്ന് മാറി സാങ്കല്‍പ്പികമായ ലോകത്ത് മുഴുകി കുടുംബത്തില്‍നിന്നും അകന്നു പോകുന്ന അവസ്ഥ വരെ ഉണ്ടാകുന്നുണ്ട്.

കുട്ടികള്‍ പലപ്പോഴും ഗെയിമുകള്‍ അനുകരിക്കുകയും അക്രമം വിനോദമക്കി മാറ്റുക യും ചെയ്യുന്നു. മറ്റു കുട്ടികളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന തലത്തിലേക്ക് വരെ എത്തുന്നു. കുട്ടികളെ ശ്രദ്ധിക്കുന്നതിലും നിരീക്ഷിക്കുന്നതിലും മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. ഗെയിമുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നല്ല തും നിരുപദ്രവകരവുമാണെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

സ്മാര്‍ട്ട് ഇലക്ട്രോണിക്‌സ്, ടെലിഫോണുകള്‍, ഗെയിമിംഗ് ഉപകരണങ്ങള്‍ എന്നിവയു ടെ ഉപയോഗം വര്‍ധിക്കുന്ന അവധിക്കാലം ആരംഭിക്കുമ്പോള്‍ കുട്ടികളുടെ ഇത്തരം ശീലങ്ങള്‍ ചൂഷണം ചെയ്യാന്‍ തട്ടിപ്പുകാര്‍ കാത്തിരിക്കുകയാണെന്നും അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ അനുയോജ്യമായ സമയം നിശ്ചയിക്കണമെന്നും, ഡ്രോയിംഗ്, കളറിംഗ്, ക്യൂബുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, വായന തുടങ്ങിയ ഉപയോഗപ്രദമായ ഗെയിമുകളില്‍ കുട്ടികളുടെ ശ്രദ്ധ പതിപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here