സ്പാനിഷ് ഇതിഹാസ ഗോള്‍കീപ്പറായ ഐകര്‍ കസിയസ് ഫുട്ബോളില്‍ നിന്ന് വിരമിച്ചു. താരം തന്നെ ഇന്ന് ഔദ്യോഗികമായി വിരമില്ലല്‍ പ്രഖ്യാപിച്ചു. പോര്‍ട്ടോയുടെ സീസണ്‍ അവസാനിച്ച്‌ കിരീടം ഉയര്‍ത്തിയതിനു പിന്നാലെയാണ് കസയസ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. സീസണ്‍ മധ്യത്തില്‍ വെച്ച്‌ ഹൃദയാഘാതം നേരിട്ട കസിയസ് അതിനു ശേഷം കളത്തില്‍ ഇറങ്ങിയിട്ടില്ല.

താരം ഇനി റയല്‍ മാഡ്രിഡില്‍ തിരികെ ചെന്ന് റയല്‍ ക്ലബിന്റെ മാനേജ്മെന്റിനൊപ്പം പ്രവര്‍ത്തിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. 39കാരനായ കസിയസ് അവസാന 5 വര്‍ഷമായി പോര്‍ട്ടോയിലാണ് കളിക്കുന്നത്. പോര്‍ട്ടോക്ക് ഒപ്പം നാലു കിരീടങ്ങള്‍ നേടാന്‍ അദ്ദേഹത്തിന് ആയി. ചാമ്ബ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, ചാമ്ബ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുള്ള താരം എന്നിങ്ങനെ വലിയ റെക്കോര്‍ഡുകള്‍ കസിയസിന്റെ പേരിലുണ്ട്.

റയല്‍ മാഡ്രിഡിനൊപ്പം അഞ്ച് ലാലിഗയും രണ്ട് ചാമ്ബ്യന്‍സ് ലീഗും കസിയസ് നേടിയിട്ടുണ്ട്. 25 വര്‍ഷങ്ങളോളം റയലിനൊപ്പം ഉണ്ടായിരുന്ന അദ്ദേഹം 19 കിരീടങ്ങള്‍ റയലിനൊപ്പം നേടി. സ്പെയിന്‍ ദേശീയ ടീമിനൊപ്പം ലോകകപ്പ്, യൂറോ കപ്പ് എന്നിവയും കസിയസ് നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here