കോവിഡ് പടരുന്നതിനിടെ വടക്കന്‍ ജര്‍മനിയില്‍ സ്കൂളുകള്‍ തുറന്നു. കൊറോണ വ്യാപനത്തിന് ശേഷം ആദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യത്ത് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കുട്ടികള്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളാക്കി തിരിച്ചാണ് ക്ലാസുകള്‍ നല്‍കുക.

ആയിരത്തോളം കുട്ടികളാണ് ക്ലാസ് ആരംഭിച്ച തിങ്കളാഴ്ച സ്കൂളുകളിലെത്തിയത്. പ്രായമനുസരിച്ച്‌ കുട്ടികളെ പ്രത്യേകം ക്ലാസുകളിലിരുത്തുന്നതിനാല്‍, ഒരു വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവായാലും സ്കൂള്‍ മുഴുവന്‍ അടക്കേണ്ടി വരില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും കൃത്യമായ ഇടവേളകളില്‍ കൈ കഴുകണമെന്നും പരസ്പരമുള്ള കെട്ടിപ്പിടുത്തങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ലോക്ക്ഡൌണ്‍ ഇളവുകള്‍ക്ക് ശേഷം ജര്‍മനിയിലെ സ്കൂളുകള്‍ ഭാഗികമായി തുറന്നിരുന്നു. ആ സമയത്ത് തന്നെ വേനലവധിക്ക് ശേഷം സ്കൂളുകള്‍ തുറക്കാമെന്ന തീരുമാനം ജര്‍മനിയിലെ 16 സംസ്ഥാനത്തിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ എടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here