അബുദാബിയില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ അനധികൃതമായി പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കരിമരുന്നു കൊണ്ടുള്ള കളികള്‍ കുട്ടികളുടെ സുരക്ഷയ്ക്കു ഭീഷണി മാത്രമല്ല പൊതുമുതല്‍ നശിക്കുന്നതിലേക്കും നയിക്കും. ഇതുമൂലമുണ്ടാകുന്ന അപകടങ്ങളില്‍ സ്ഥിരമോ താല്‍ക്കാലികമോ ആയ വൈകല്യങ്ങളും ഉണ്ടായേക്കാം.

ഇവ ഒഴിവാക്കാന്‍ മാതാപിതാക്കളുടെ അതീവ ശ്രദ്ധയുണ്ടാകണമെന്നും പറഞ്ഞു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനയും ശക്തമാക്കി.അനധികൃതമായി പടക്കം വില്‍ക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന കച്ചവടക്കാര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here