അബുദാബിയിലെ ഹോട്ടലുകളിലെ സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു . ദേശീയ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണ് നടപടി.രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് ദേശീയ അണുനശീകരണ പരിപാടിയുടെ ഭാഗമായി നിലവില്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോട്ടലുകളിലെ ജീവനക്കാര്‍ ഈ സമയത്ത് പുറത്തുപോകാന്‍ പാടില്ലെന്ന് അബുദാബി സാംസ്‍കാരിക – വിനോദസഞ്ചാര വകുപ്പ് എമിറേറ്റിലെ ഹോട്ടലുകള്‍ക്കും ടൂറിസം സ്ഥാപനങ്ങള്‍ക്കും അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഹോട്ടലുകളിലെ സേവനങ്ങള്‍ പരമാവധി 50 ശതമാനം പേരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രവര്‍ത്തിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here