കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരു മാസം കൂടി നീട്ടി. നവംബര്‍ 30 വരെ ഇത് പ്രാബല്യത്തില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഈ മാസം ആദ്യം അന്‍പത് ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഹോട്ടലുകള്‍, ഫുഡ് കോര്‍ട്ടുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവയ്ക്ക് സംസ്ഥാനം അനുമതി നല്‍കിയിരുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു. 80,40,203 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 40,000 കടന്നെങ്കിലും താരതമ്യേനെ കുറവാണ്. മരണസംഖ്യ വീണ്ടും 500 കടന്നു. 24 മണിക്കൂറിനിടെ 49,881 പുതിയ കേസുകളും 517 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here