യു.എസില്‍ 24 മണിക്കൂറിനിടെ 1302 പേര്‍​ കോവിഡ്​ ബാധിച്ച്‌​ മരിച്ചതായി ജോണ്‍ ഹോപ്​കിന്‍സ്​ സര്‍വകലാ ശാല കണക്കുകൾ. പുതുതായി 53,847 പേര്‍ക്ക്​ രോഗം സ്ഥിരീകരിക്കുകയും ചെയ്​തു. 47,65,170 പേര്‍ക്കാണ് യു.എസില്‍​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 1,56,668 പേര്‍ മരിക്കുകയും ചെയ്​തു. ലോകത്തില്‍ കോവിഡ്​ ഏറ്റവും രൂക്ഷമായി പിടിമുറുക്കിയ രാജ്യമാണ്​ യു.എസ്​. എന്നാല്‍ വൈറ്റ്​ ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ്​ ഡൊണാൾഡ് ​ ട്രംപ്​ കൊറോണ വിഷയത്തിൽ ശുഭാപ്തി വിശ്വാസമാണ്​ പ്രകടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here