യു.എ.ഇ യിലെ 59 സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ കൂടി ഒരു മാസത്തിനുള്ളില്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് വഴിമാറും. 50 ശതമാനം സര്‍ക്കാര്‍ സേവനകേന്ദ്രങ്ങള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഡിജിറ്റലാക്കി മാറ്റാനുള്ള പദ്ധതിയെക്കുറിച്ച്‌ യു.എ.ഇ. മിനിസ്റ്റീരിയല്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചര്‍ച്ചചെയ്തു. ആദ്യ ഘട്ടത്തില്‍ മൊത്തം 282 സേവനകേന്ദ്രങ്ങളാണ് ഡിജിറ്റലാവുക.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബായ്. സിനിമാ തീയറ്റര്‍, ഇന്‍ഡോര്‍ വിനോദ പരിപാടികള്‍ എന്നിവയ്ക്ക് ആകെ ശേഷിയുടെ അമ്ബത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഷോപ്പിംഗ് മാളുകളില്‍ അകെ ശേഷിയുടെ എഴുപത് ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഭക്ഷണ ശാലകള്‍ തുറക്കാന്‍ പാടില്ല. എന്നിവയാണ് പുതിയ നിയന്ത്രണങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here