അബുദാബിയില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്‌ അറിയിച്ചു. കൊച്ചിയിലേക്ക് തിങ്കള്‍, വ്യാഴം, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലും, കോഴിക്കോട്ടേക്ക് തിങ്കള്‍, ബുധന്‍, വ്യാഴം, ഞായര്‍ ദിവസങ്ങളിലും സര്‍വീസ് നടത്തും. കണ്ണൂരിലേക്ക് ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലും, തിരുവനന്തപുരത്തേക്ക് ബുധന്‍, ഞായര്‍ ദിവസങ്ങളിലുമാണ് സര്‍വീസുകളുണ്ടാവുക.

ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് വ്യാഴാഴ്ചയും തിരുച്ചിറപ്പള്ളിയിലേക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളിലും അമൃത്‌സര്‍, മംഗലാപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വ്യാഴ്ചയും വിമാനസര്‍വീസുണ്ടാകും. അബുദാബിയില്‍നിന്നും യാത്രചെയ്യുന്ന യാത്രക്കാര്‍ മൂന്നു മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തിലേക്ക് എത്തിയാല്‍ മതിയെന്ന് എയര്‍ ഇന്ത്യ എക്സ്‌പ്രസ് ഓഫീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here