സൗദി അറേബ്യയില്‍ വിദേശ നിക്ഷേപത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി.പതിനൊന്ന് ശതമാനത്തിന്‍റെ വര്‍ധനവാണ് ആദ്യ മൂന്ന് മാസങ്ങളില്‍ രേഖപ്പെടുത്തിയത്.

രാജ്യത്തേക്കെത്തുന്ന വിദേശ നിക്ഷേപം ഈ വര്‍ഷം ആദ്യ പാദം പിന്നിടുമ്ബോള്‍ 11.3 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍. 673 കോടി റിയാലിന്‍റെ നിക്ഷേപമാണ് ആദ്യ മൂന്ന് മാസങ്ങളില്‍ രാജ്യത്തേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 605 കോടി റിയാലായിരുന്നു. ഇതോടെ രാജ്യത്തെ ആകെ വിദേശ നിക്ഷപം 2.128 ട്രില്യണ്‍ റിയാലായി ഉയര്‍ന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 250.75 ബില്യണ്‍ റിയാലാണ് വര്‍ധനവുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here