ലോക്​ഡൗൺ നാളെ ലഘൂകരിക്കാനിരിക്കെ ദക്ഷിണാഫ്രിക്കയിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 354 പുതിയ കേസുകളാണ്​ സ്​ഥിരീകരിച്ചത്​. ഇതാദ്യമായാണ് ഇത്രയധികം പേർക്ക്​ ​ഒറ്റദിവസം രോഗം സ്​ഥിരീകരിക്കുന്നത്​​. ഇതോടെ മൊത്തം​ രോഗികളുടെ എണ്ണം 5,350 ആയി.

24 മണിക്കൂറിനിടെ 10 പേർ​ മരണപ്പെട്ടു​. മൊത്തം മരണസംഖ്യ 103 ആയതായി ആരോഗ്യമന്ത്രി സ്വെലി മഖൈസ് പറഞ്ഞു. ധാരാളം പേരെ ഒറ്റയടിക്ക്​ പരിശോധിച്ചതിനാലാണ്​ രോഗികളുടെ എണ്ണം വർധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 1,97,127 പേർക്കാണ് ഇതുവരെ പരിശോധന നടത്തിയത്​. ഇതിൽ 11,630 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്​ നടന്നത്​. പശ്ചിമ കേപ് പ്രവിശ്യയിലാണ്​ കൂടുതൽപേർക്ക്​ രോഗം കണ്ടെത്തിയത്​. 264 പേർക്കാണ്​ വ്യാഴാഴ്​ച ഇവിടെ രോഗം സ്​ഥിരീകരിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here