326 റണ്‍സിന് ഇന്ത്യയെ പുറത്താക്കി തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തകര്‍ച്ച. മൂന്നാം ദിവസം കളി അവസാനിക്കുമ്ബോള്‍ രണ്ടാം ഇന്നിംഗ്സില്‍ 4 വിക്കറ്റ് കൈവശമുള്ള ഓസ്ട്രേലിയയ്ക്ക് 2 റണ്‍സിന്റെ നേരിയ ലീഡ് കൈവശമുണ്ട്. 6 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് ഓസ്ട്രേലിയ നേടിയിട്ടുള്ളത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി ഇന്ത്യ മത്സരത്തിന്റെ മൂന്നാം ദിവസം തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. 40 റണ്‍സ് നേടിയ മാത്യു വെയിഡ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മാര്‍നസ് ലാബൂഷാനെ(28), ട്രാവിസ് ഹെഡ്(17) എന്നിവരാണ് പൊരുതി നോക്കിയ മറ്റു താരങ്ങള്‍.

ഏഴാം വിക്കറ്റില്‍ 34 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സ് കാമറൂണ്‍ ഗ്രീന്‍ കൂട്ടുകെട്ടാണ് മത്സരത്തില്‍ ഓസ്ട്രേലിയയുടെ സാധ്യതകള്‍ നിലനിര്‍ത്തിയത്. കാമറൂണ്‍ ഗ്രീന്‍ 17 റണ്‍സും പാറ്റ് കമ്മിന്‍സ് 15 റണ്‍സും നേടിയാണ് ഓസ്ട്രേലിയയെ നേരിയ ലീഡിലേക്ക് നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here