ഇന്ത്യയും-അമേരിക്കയും തമ്മിൽ സഹകരണത്തോടെ നടത്തുന്ന ശാസ്ത്ര മുന്നേറ്റം വഴി കൊറോണ മഹാമാരിയെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് യു.എസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് റോട്ടവൈറസ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്.

ആ നേട്ടത്തിലൂടെ പ്രതിവര്‍ഷം ഇന്ത്യയിലെ 80,000 കുട്ടികളെ രക്ഷിക്കാന്‍ സാധിക്കുന്നതായും ആലിസ് വെല്‍സ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും സഹകരണം കൊറോണ വൈറസിനെ നേരിടുന്നതിന് ഗുണം ചെയ്യുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്കില്‍ പോംപിയോ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ടെലിഫോണ്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.

അന്താരാഷ്‌ട്ര തലത്തിൽ ഔഷധ നിര്‍മ്മാണ മേഖല ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യവും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി തരഞ്ജിത് സിങ് സന്ധുവും മഹാമാരിയെ പ്രതിരോധിക്കാന്‍ ആരോഗ്യ വിദഗ്ധരുടെ ശക്തമായ സഹകരണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here