ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ ചർച്ചയ്ക്കു ഒരുങ്ങി രാഷ്ട്രങ്ങൾ. ലഡാക്കില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇരു രാജ്യങ്ങളും ശനിയാഴ്​ച ചര്‍ച്ച നടത്താനായാണ് തീരുമാനം. ഇരു രാജ്യങ്ങളുടേയും സൈനിക കമാന്‍ഡര്‍മാരാണ്​ ചര്‍ച്ചയില്‍ പങ്കെടുക്കുക. ഇന്ത്യന്‍ അതിര്‍ത്തിയായ ചൗഷുല്‍-മോള്‍ഡോ പ്രദേശത്താണ് ചര്‍ച്ച നടക്കുന്നത്​. ലഫ്​റ്റനന്‍റ്​ ജനറല്‍ ഹരീന്ദര്‍ സിങ്ങാണ്​ ഇന്ത്യക്കായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ലഡാക്കില്‍ മുൻപുണ്ടായിരുന്ന അതേ അവസ്ഥ പുനഃസ്ഥാപിക്കണമെന്നാണ്​ ഇന്ത്യയുടെ പ്രധാന ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here