ഇന്ത്യയില്‍ പ്രതിദിന കോവിഡ്​ ടെസ്​റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറില്‍ 661715 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത്​ ആദ്യമായാണ്​ ഒരു ദിവസത്തിൽ ഇത്രയും കോവിഡ്​ ടെസ്​റ്റുകള്‍ രാജ്യം നടത്തുന്നത്​. ഇതുവരെ 2,08,64206 സാമ്ബിളുകള്‍ പരിശോധിച്ചതായാണ്​ റിപ്പോര്‍ട്ട്​.

പരിശോധന വര്‍ധിപ്പിക്കുക, ഫലപ്രദമായ ചികിത്സ നല്‍കുക എന്നതിനാണ്​ നിലവിൽ ഊന്നല്‍ നല്‍കുന്നതെന്ന്​ മന്ത്രാലയം ട്വീറ്റ്​ ചെയ്​തു. കഴിഞ്ഞ ദിവസം രാജ്യത്ത്​ 52,972 പേര്‍ക്കാണ് കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടുകൂടി രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം 18 ലക്ഷം കവിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here