മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ സിദ്ധരാമയ്യക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗവിവരം ട്വിറ്ററിലൂടെ അ​ദ്ദേഹം അറിയിക്കുകയായിരുന്നു. കോവിഡ്​ പോസിറ്റീവായ​തിനെ തുടർന്ന്​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധനക്ക്​ വിധേയമാകണമെന്നും അദ്ദേഹം അറിയിച്ചു.

കർണാടക മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പക്ക്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​ ഇദ്ദേഹം. കർണാടകയിൽ ഇതുവരെ 1,39,571 പേർക്കാണ്​​ രോഗം സ്​ഥിരീകരിച്ചത്​. 2594 പേർ​ സംസ്​ഥാനത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്തു​. 62,500 പേർ രോഗമുക്തി നേടി. ബംഗളൂരുവിലാണ്​ ഏറ്റവും കൂടുതൽ ​രോഗബാധിതർ​. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാക്കും മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രികളിൽ ചികിത്സയിലാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here