ചൈനയുമായി ബന്ധം വഷളാകുന്നതിനിടെ തായ്​വാനുമായി വ്യാപാരബന്ധം ആരംഭിക്കാന്‍ ഇന്ത്യ തയാറെടുക്കുന്നതായി വിവരം. ഇന്ത്യയുമായി വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കാന്‍ തായ്​വാന്‍ ആഗ്രഹിക്കുന്നതായും ചൈനയെ മാറ്റിനിര്‍ത്തി തായ്​വാനുമായി ബന്ധം സ്​ഥാപിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ലോകവ്യാപാര സംഘടനയില്‍ രജിസ്​റ്റര്‍ ചെയ്യുന്ന തായ്​വാനുമായുള്ള ഉടമ്ബടികള്‍ ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതില്‍നിന്ന്​ വിട്ടുനില്‍ക്കുകയായിരുന്നു. എങ്കിലും കുറച്ചു മാസങ്ങളായി ഇന്ത്യയും തായ്​വാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന്​ മുതിര്‍ന്ന ഉദ്യോഗസ്​ഥര്‍ പറയുന്നു. സാ​േങ്കതികവിദ്യയിലും ഇലക്​ട്രോണിക്​സിലും കൂടുതല്‍ നിക്ഷേപം സാധ്യമാക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യം ഇൗ കരാറിലൂടെ സാധിക്കുമെന്ന്​ വിദഗ്​ധര്‍ വിലയിരുത്തുന്നു. നിലവില്‍ ചര്‍ച്ചകള്‍ എവിടെവരെയായി എന്ന കാര്യം വ്യക്തമല്ല.

നേരത്തേ തായ്​വാനിലെ ഫോക്​സ്​കോണ്‍ ടെക്​നോളജി ഗ്രൂപ്പും വിസ്​ട്രോണ്‍ കോര്‍പറേഷനും പെഗാട്രോണ്‍ കോര്‍പറേഷനുമായി കരാര്‍ ഒപ്പിടുന്നതിന്​ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പത്തുലക്ഷം കോടിയുടെ കരാറിന്​ പ്രധാനമന്ത്രി ​നരേന്ദ്രമോദി അനുവാദം നല്‍കിയതായാണ്​ വിവരം.

അതേസമയം, തായ്​വാനുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച്‌​ പ്രതികരിക്കാന്‍ കൊമേഴ്​സ്​ മന്ത്രാലയ വക്താവ്​ തയാറായിട്ടില്ല. ചൈനയുടെ സമ്മര്‍ദ്ദം മൂലം പ്രധാന സമ്ബദ്​വ്യവസ്​ഥകളുമായി വ്യാപാരത്തിലേര്‍പ്പെടാന്‍ തായ്​വാന്​ സാധിച്ചിരുന്നില്ല. ഇന്ത്യയുമായി വ്യാപാരബന്ധം ആ​രംഭിച്ചാല്‍ തായ്​വാന്​ ഇത്​ വലിയ നേട്ടമാകും.

LEAVE A REPLY

Please enter your comment!
Please enter your name here