ലോ​ക്ക്ഡൗ​ണ്‍‌ മൂ​ന്നാം ഘ​ട്ട​ത്തി​ല്‍‌ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് മു​ത​ല്‍‌ പ്രാ​ബ​ല്യ​ത്തി​ല്‍​വ​രു​ന്ന മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ സി​നി​മാ​ശാ​ല​ക​ള്‍ ഉ​ള്‍​പ്പെ​ടെ തു​റ​ക്കാ​ന്‍ അ​നു​മ​തി​ന​ല്‍​കി​യേ​ക്കും. ലോ​ക്ക്ഡൗ​ണ്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ടു​ത്ത ആ​ഴ്ച പു​റ​ത്തി​റ​ക്കും.

മൂ​ന്നാം ഘ​ട്ട​ത്തി​ലും സ്കൂ​ളു​ക​ളും മെ​ട്രോ സ​ര്‍​വീ​സു​ക​ളും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ഉ​ണ്ടാ​വി​ല്ല. സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി അ​നി​ത കാ​ര്‍​വാ​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ളു​മാ​യി സ്കൂ​ളു​ക​ള്‍ വീ​ണ്ടും തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ജി​മ്മു​ക​ള്‍​ക്ക് മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

കൃ​ത്യ​മാ​യ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക. ഒ​ന്നി​ട​വി​ട്ടു​ള്ള സീ​റ്റു​ക​ളി​ല്‍ ആ​ളു​ക​ളെ ഇ​രു​ത്തു​ക. ടി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം. സാ​നി​റ്റൈ​സ​ര്‍, മാ​സ്‌​ക് എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here