കോവിഡ് മൂലം വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകുന്നതിനായുള്ള വന്ദേ ഭാരത് മിഷന്‍ വിമാന സർവീസിന്റെ അഞ്ചാം ഘട്ടം പ്രഖ്യാപിച്ചു. യുഎഇയിൽ നിന്ന് ആകെ 105 വിമാനങ്ങളാണ് പറക്കുക. ഇതിൽ 34 എണ്ണം കേരളത്തിലേയ്ക്കാണ്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് വിവിധ ദിവസങ്ങളിൽ വിമാനസർവീസ് നടക്കും.

ദുബായ്, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്ന് ആകെ 74 വിമാനങ്ങൾ ഒാഗസ്റ്റ് ഒന്നു മുതൽ 15 വരെ ഇന്ത്യയിലേയ്ക്ക് സർവീസ് നടത്തും. അബുദാബിയിൽ നിന്ന് 31 വിമാനങ്ങളും. വിമാന ടിക്കറ്റുകൾ ഓൺലൈൻ ബുക്കിങ് സംബന്ധിച്ച വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും ഇൻഫർമേഷൻ ആൻഡ് കള്‍ചർ കോൺസൽ നീരജ് അഗർവാൾ പറഞ്ഞു.

അതേസമയം, ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള പ്രത്യേക വിമാന സർവീസ് കാലാവധി ഇന്ന് അവസാനിച്ചു. എന്നാൽ, സർവീസ് നീട്ടാനും സാധ്യതയുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ പ്രത്യേക കരാർ പ്രകാരമാണ് ഇന്ത്യയിലുള്ള യുഎഇ താമസ വീസക്കാരെ കൊണ്ടുവരാൻ പ്രത്യേക വിമാന സർവീസ് ഇൗ മാസം 12ന് ആരംഭിച്ചത്. മേയ് ആറിന് വന്ദേഭാരത് മിഷൻ പദ്ധതി ആരംഭിച്ച ശേഷം ആകെ 814,000 പേരാണ് ഇന്ത്യയിലെത്തിയതെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഇതിൽ 270,000 പേർ എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, സ്വകാര്യ വിമാനങ്ങൾ എന്നിവയിലാണ് നാടണഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here