കൊറോണ വ്യാപന പശ്ചാത്തലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കിടയിലുള്ള എല്ലാവിധ സമ്മർദ്ദങ്ങളും വിഷമങ്ങളും നീക്കാൻ കേന്ദ്രസർക്കാർ കൂടെയുണ്ടെന്നും പ്രവാസികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനു വേണ്ടി ആറു വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം ചർച്ച നടത്തിയെന്നും വ്യക്തമാക്കി കേന്ദ്രസർക്കാർ. വിസാ കാലാവധിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഒന്നും വേണ്ടെന്നും ലോക്ക് ഡൗൺ മൂലമുള്ള പരിമിതികൾ കാരണം വിമാനസർവീസുകൾ ഇപ്പോൾ ഉണ്ടാവില്ലെന്നും വ്യക്തമാക്കിയ കേന്ദ്രസർക്കാർ, വിമാന സർവീസുകൾ ആരംഭിക്കുന്ന മുറക്ക് രോഗികൾ, ഗർഭിണികൾ തുടങ്ങിയവർക്ക് പ്രാഥമിക പരിഗണന നൽകുമെന്നും അറിയിച്ചു.

വിദേശ രാജ്യങ്ങളിൽ കൂടുതൽ ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തര പരിഗണന നൽകുമെന്നും ഇന്ത്യൻ സ്കൂളുകൾ അടക്കം കേന്ദ്രങ്ങൾ ആക്കുന്നതിനും ലേബർ ക്യാമ്പുകളിൽ മരുന്നുകളും ഭക്ഷണവും എത്തിക്കുന്നതിനും ഇന്ത്യൻ ഡോക്ടർമാരുടെയും പാരമെഡിക്കൽ സംഘങ്ങളുടെയും സേവനം കൂടുതൽ ഇന്ത്യക്കാർക്ക് ലഭ്യമാക്കുന്നതിനും ഒക്കെ നടപടിയെടുക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here