കോവിഡ്-19 ബാധയേറ്റ് വെള്ളിയാഴ്ച ഫ്രാൻസിൽ 987 പേർ കൂടി മരണപ്പെട്ടതോടുകൂടി ആകെ മരണം 13,197 ആയി. നഴ്സിങ് ഹോമുകളിൽ നടക്കുന്ന കൂട്ട മരണങ്ങളാണ് രാജ്യത്തെ മരണ നിരക്ക് എട്ടു ശതമാനത്തോളം വർദ്ധിപ്പിച്ചത് എന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തുള്ള ആകെ കൊറോണ ബാധിതരുടെ എണ്ണം 1,24869 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മാത്രം 7120 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മതിയായ ചികിത്സകളും പ്രതിരോധ നടപടികളും കൈക്കൊള്ളാനാവാതെ ഫ്രാൻസിലെ നഴ്സിംഗ് ഹോമുകളിൽ കൂടുതൽ കൊറോണ മരണങ്ങൾ നടക്കുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here