ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ലഭിക്കുന്നതിനായി ഇന്ത്യക്ക് ദീര്‍ഘകാലം കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. രണ്ടു വാക്‌സിനുകളുടേയും 2023 വരെയുളള ബുക്കിങ് പൂര്‍ണമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മുതലാണ് ഫൈസര്‍, മൊഡേണ വാക്‌സിന്‍ നിര്‍മാതാക്കള്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചത്. 2023 വരെയുളള ഓര്‍ഡറുകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. വാക്‌സിന്‍ ബുക്ക് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വളരെ പിറകിലാണ്. മുന്‍ഗണനാക്രമത്തില്‍ മറ്റുരാജ്യങ്ങള്‍ക്കെല്ലാം വിതരണം ചെയ്തുകഴിഞ്ഞാല്‍ മാത്രമേ ഇന്ത്യക്ക് വാക്‌സിന്‍ നല്‍കാന്‍ ഇവര്‍ക്ക് സാധിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here