ന്യുഡൽഹി: കൊറോണ ചികിൽസക്കുള്ള മരുന്നായി ഉപയോഗിക്കുന്ന മലേറിയക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾക്ക് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതുമേഖലയിൽ 3.28 കോടിയും സ്വകാര്യ മേഖലയിൽ 2.65 കോടിയും ഗുളികകൾ ഉണ്ട്. ഉടൻ 2-3 കോടി ഗുളികകൾ ഉൽപാദിപ്പിക്കുന്നത് സംബന്ധിച്ച് ഔഷധ നിർമാണ കമ്പനികളുമായി ചർച്ച നടത്തിയെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോയന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

കോവിഡ് 19നെതിരായ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍റെ ആവശ്യകത ഉയർന്നത്. കോവിഡ് 19നെതിരായ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍റെ ആവശ്യകത ഉയർന്നത്.

അതേസമയം, ആവശ്യകത വർധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഔഷധ നിർമാണമേഖല ഹൈഡ്രോക്സിക്ലോറോക്വിന്‍റെ ഉല്പാദനം ഗണ്യമായി വർധിപ്പിച്ചതായി സിഡസ് കാഡില സി.ഇ.ഒ പങ്കജ് പട്ടേൽ പറഞ്ഞു.

ഈ മാസം 20 കോടി ഗുളികകൾ നിർമിക്കും. ആഭ്യന്തര-വിദേശ ആവശ്യകത മുൻനിർത്തി അടുത്ത മാസം കാഡില 15 കോടി ഗുളികകൾക്ക് തുല്യമായ 30 ടൺ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ നിർമിക്കുമെന്നും പട്ടേൽ അറിയിച്ചു. ആഭ്യന്തര ആവശ്യത്തിനും വിദേശ രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനും ആവശ്യമായ സ്റ്റോക്ക് നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here