ഇന്ത്യൻ ശാസ്ത്രജ്ഞർ കൊറോണ വൈറസിനെതിരെ മൾട്ടി പർപ്പസ് വാക്സിൻ പരീക്ഷിക്കാനൊരുങ്ങുന്നു. കുഷ്ഠ രോഗത്തിനെതിരെയും ആളുകളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നതുമായ എംഡബ്ല്യൂ വാക്സിനാണ് (MW vaccine) കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ സഹായകമാകുമോ എന്ന് പരീക്ഷിക്കുന്നതെന്നാണ് കൗൺസിൽ ഓഫ് സയന്റിഫിക് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) അറിയിച്ചത്.

‘കുഷ്ഠരോഗത്തിനെതിരെ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട എംഡബ്ല്യൂ വാക്സിനിൽ ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ പരീക്ഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വാക്സിൻ നിർമിക്കുക എന്നത് ഒരു നീണ്ട പ്രക്രിയയാണ്. ഗവേഷണങ്ങൾ പുരോഗമിക്കുന്നു. രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വാക്സിനുമായി ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ട് ഇടങ്ങളിൽനിന്നുള്ള അനുവാദം കൂടി ലഭിക്കാനുണ്ട്. അതുകൂടി ലഭിച്ചാൽ ഞങ്ങൾ ട്രയൽ ആരംഭിക്കും. അടുത്ത ആറാഴ്ചയ്ക്കകം ഫലം അറിയാൻ സാധിക്കും.’– സിഎസ്ഐആർ ഡയറക്ടർ ജനറൽ ശേഖർ മാണ്ഡെ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here