ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കുവൈറ്റ് എയര്‍വേയ്‌സ് പുറത്തുവിട്ടു. വിശദാംശങ്ങള്‍ ചുവടെ…

ഏറ്റവും പ്രധാനപ്പെട്ടത്:

  1. കൊവിഡ് ലക്ഷണങ്ങളുള്ള യാത്രക്കാരെ കുവൈറ്റിലേക്കുള്ള വിമാനത്തില്‍ പ്രവേശിപ്പിക്കില്ല.
  2. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമല്ല.
  3. കുവൈറ്റിന് പുറത്ത് (ആറു മാസത്തില്‍ കൂടുതല്‍) താമസിച്ച കുവൈറ്റ് റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ അറിയാന്‍:

a) കുവൈറ്റില്‍ നിന്ന് 2019 സെപ്റ്റംബര്‍ ഒന്നിന് ശേഷം പുറത്തുപോയ വ്യക്തികള്‍ക്ക് സാധുവായ റെസിഡന്‍സ് പെര്‍മിറ്റ്/വിസ കൈവശമുണ്ടെങ്കില്‍ കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്.

b) 2019 ഓഗസ്റ്റ് 31-ന് മുമ്ബ് കുവൈറ്റില്‍ നിന്ന് പുറത്തുപോയവര്‍ക്ക് സാധുവായ റെസിഡന്‍സ് ഉണ്ടെങ്കിലും കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല.

  1. ‘ഇമ്മ്യൂണ്‍’/കുവൈറ്റ് മൊബൈല്‍ ഐഡി ആപ്ലിക്കേഷന്റെ സ്‌ക്രീന്‍ഷോട്ടുകള്‍/പ്രിന്റൗട്ടുകള്‍/ഫോട്ടോകള്‍ അംഗീകരിക്കില്ല. യാത്രക്കാരുടെ സ്മാര്‍ട്ട്‌ഫോണിലുള്ള ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇത് പരിശോധിക്കേണ്ടത്.
  2. യാത്രക്കാര്‍ക്ക് കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പ് ഉപയോഗിച്ച്‌ അവരുടെ സാധുവായ ഡിജിറ്റല്‍ സിവില്‍ ഐഡി കാണിച്ച്‌ കുവൈറ്റിലേക്ക് യാത്ര ചെയ്യാം.
  3. ജിസിസി പൗരന്മാര്‍ കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ പാസ്‌പോര്‍ട്ട് മാത്രമേ ഉപയോഗിക്കാവൂ. ഐഡി ഉപയോഗിച്ചുള്ള യാത്ര താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു.

വാക്‌സിന്‍ വ്യവസ്ഥകള്‍:

ഫൈസര്‍ ബയോണ്‍ടെക്, അസ്ട്രാസെനക്ക/ഓക്‌സ്‌ഫോര്‍ഡ്, മൊഡേണ വാക്‌സിനുകളുടെ രണ്ട് ഡോസുകളും, ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിന്റെ ഒരു ഡോസും സ്വീകരിച്ചവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാം.

സിനോഫാം, സിനോവാക്, സ്പുട്‌നിക് എന്നീ കുവൈറ്റില്‍ അംഗീകാരമില്ലാത്ത വാക്‌സിനുകളുടെ രണ്ട് ഡോസ് എടുത്തവര്‍, കുവൈറ്റില്‍ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിന്റെ ഒരു ഡോസ് കൂടി സ്വീകരിക്കേണ്ടതാണ്.

വാക്‌സിന്‍ തെളിവുകള്‍

  1. കുവൈറ്റില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ കുവൈറ്റ് മൊബൈല്‍ ഐഡി, കുവൈറ്റ് ഇമ്മ്യൂണ്‍ ആപ്പുകളില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കണം. കുവൈറ്റ് മൊസാഫര്‍ ഉപയോഗിച്ചും പരിശോധിക്കാം.
  2. കുവൈറ്റിന് പുറത്ത് നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍:

ഓപ്ഷന്‍ 1: പാസ്‌പോര്‍ട്ടില്‍ ഉള്ളതുപോലെ പേര്, ലഭിച്ച വാക്‌സിന്‍, രണ്ട് ഡോസുകളും സ്വീകരിച്ച തീയതി, ഇലക്‌ട്രോണിത് റീഡബിള്‍ ക്യുആര്‍ കോഡ് എന്നിവയുള്ള ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം.

ഓപ്ഷന്‍ 2: സര്‍ട്ടിഫിക്കറ്റില്‍ ക്യുആര്‍ കോഡ് ലഭ്യമല്ലെങ്കില്‍, അംഗീകാരത്തിനായി സര്‍ട്ടിഫിക്കറ്റ് എന്ന ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, ഇമ്മ്യൂണ്‍/കുവൈറ്റ് മൊബൈല്‍ ഐഡി ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ലഭ്യമാകും.

സാധുവായ റെസിഡന്‍സ്/വിസയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ (കുവൈറ്റി സ്‌പോണ്‍സറുടെ കൂടെ)

  1. വാക്‌സിന്‍ എടുത്തവര്‍

a) കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കാന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്ബ് എടുത്ത ആര്‍ടി-പിസിആര്‍ (സ്വാബ്) വേണം

b) ആറു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇത് ബാധകമല്ല

c) ഷ്‌ളോനിക് ആപ്ലിക്കേഷനില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം

d) ഫ്‌ളൈറ്റ് നമ്ബറും തീയതിയും അനുസരിച്ച്‌ കുവൈറ്റ് മൊസാഫര്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം

e) ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. സ്വന്തം ചെലവില്‍ പിസിആര്‍ ടെസ്റ്റ് നടത്തിയതിന് ശേഷം ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

  1. വാക്‌സിന്‍ എടുക്കാത്തവര്‍

വാക്‌സിന്‍ എടുത്ത വിഭാഗങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ വ്യവസ്ഥകള്‍ ഇവിടെയും ബാധകം. ഇതിന് പുറമേ കുവൈറ്റ് മൊസാഫര്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച്‌ രണ്ട് പിസിആര്‍ ടെസ്റ്റുകള്‍ക്ക് പണമടയ്ക്കുക (രണ്ട് ടെസ്റ്റുകള്‍ക്ക് ആകെ 40 ദിനാര്‍).

നിയുക്ത ഹോട്ടലുകളിലൊന്നില്‍ കുവൈറ്റ് മൊസാഫര്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച്‌ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഹോട്ടല്‍ ക്വാറന്റൈന് വിധേയമാകണം. (16 വയസിന് താഴെയുള്ളവര്‍, ആരോഗ്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുള്ള ഗര്‍ഭിണികള്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍ ഇവര്‍ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാകണം).

സാധുവായ വിസ/റെസിഡന്‍സുള്ള വിദേശ യാത്രക്കാര്‍

a) 72 മണിക്കൂര്‍ സാധുതയുള്ള നെഗറ്റീവ് ആര്‍ടി-പിസിആര്‍ (സ്വാബ്) ടെസ്റ്റ്

b) ആറു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇത് ബാധകമല്ല

c) ഷ്‌ളോനിക് ആപ്ലിക്കേഷനില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം

d) കുവൈറ്റ് മൊസാഫര്‍ പ്ലാറ്റ്‌ഫോമില്‍ ഫ്‌ളൈറ്റ് നമ്ബറും തീയതിയും അനുസരിച്ച്‌ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം

e) ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന് വിധേയമാകണം. സ്വന്തം ചെലവില്‍ പിസിആര്‍ ടെസ്റ്റ് നടത്തി പിന്നീട് ക്വാറന്റൈന്‍ അവസാനിപ്പിക്കാവുന്നതാണ്.

വാക്‌സിന്‍ എടുക്കാത്തവരെ പ്രവേശിപ്പിക്കില്ല. കുവൈറ്റ് മന്ത്രിസഭയുടെ പ്രത്യേക അനുമതിയുള്ളവര്‍, മെഡിക്കല്‍ സ്റ്റാഫുകളും അവരുടെ ‘ഫസ്റ്റ് ഡിഗ്രി’ ബന്ധുക്കളും അവരുടെ ഗാര്‍ഹിക തൊഴിലാളിയും, നയതന്ത്രജ്ഞരും അവരുടെ ‘ഫസ്റ്റ് ഡിഗ്രി’ ബന്ധുക്കളും അവരുടെ ഗാര്‍ഹിക തൊഴിലാളിയും തുടങ്ങിയവര്‍ക്ക് ഇളവുണ്ട്.

ബെല്‍സലാമ പ്ലാറ്റ്‌ഫോം വഴി യാത്ര ചെയ്യുന്ന വാക്‌സിന്‍ സ്വീകരിക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍

a). മെഡിക്കല്‍ യൂട്ടിലിറ്റി നെറ്റ്‌വര്‍ക്ക് അക്രഡിറ്റര്‍ (MUNA) സിസ്റ്റത്തിലുള്ള അംഗീകൃത ലബോറട്ടറിയില്‍ നിന്ന് ലഭിച്ച 72 മണിക്കൂര്‍ സാധുതയുള്ള നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധനാഫലം വേണം. MUNA അംഗീകൃത ലാബുകളുടെ പട്ടിക കുവൈറ്റ് മൊസാഫര്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

b) MUNA അംഗീകരിച്ച ലാബുകളില്‍ നിന്നല്ലാത്ത പരിശോധനാഫലം അംഗീകരിക്കുന്നതല്ല.

c) ബെല്‍സലാമ പോര്‍ട്ടലില്‍ നടത്തിയ ബുക്കിംഗ് മാത്രമേ സ്വീകരിക്കുകയുള്ളൂ. പോര്‍ട്ടലിന് പുറത്തുള്ള മറ്റ് ബുക്കിംഗുകള്‍ അംഗീകരിക്കില്ല.

കുവൈറ്റ് മൊബൈല്‍ ഐഡി ആപ്ലിക്കേഷന്‍/ ഇമ്മ്യൂണ്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ കളര്‍ സ്റ്റാറ്റസ്

സ്റ്റാറ്റസ് പച്ച നിറത്തില്‍ കാണുന്നത്: കുവൈറ്റ് ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്‌സിനുകളുടെ രണ്ട് ഡോസുകള്‍ സ്വീകരിച്ച്‌ 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് ഗ്രീന്‍ സ്റ്റാറ്റസ് ലഭ്യമാകും. കുവൈറ്റിന് പുറത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ രജിസ്‌ട്രേഷന്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ചുകഴിഞ്ഞാല്‍ ഗ്രീന്‍ സ്റ്റാറ്റസ് ലഭ്യമാകും.

എല്ലാ വിശദാംശങ്ങളും (സിവില്‍ ഐഡി നമ്ബര്‍/പാസ്‌പോര്‍ട്ട് നമ്ബര്‍, യാത്രക്കാരന്റെ പേര്) ഇമ്മ്യൂണ്‍ ആപ്ലിക്കേഷനുമായി പൊരുത്തപ്പെടേണ്ടത് നിര്‍ബന്ധമാണ്.

ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്നതിനും പുറപ്പെടുന്നതിനും മുമ്ബ് കുവൈറ്റ് സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ നിന്ന് ഇന്ത്യ-കുവൈറ്റ് യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അപ്‌ഡേറ്റുകള്‍ പരിശോധിക്കേണ്ടത് യാത്രക്കാരന്റെയും ഏജന്റിന്റെയും മാത്രം ഉത്തരവാദിത്തമാണെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here