ആ​രോ​ഗ്യ, വാ​ണി​ജ്യ മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ല്‍ ​ശ​ക്​​തി​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നം. അ​ബൂ​ദ​ബി​യി​ല്‍ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ന്‍ സാ​യി​ദ്​ ആ​ല്‍ നെ​ഹ്​​യാ​നും ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​റും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ്​ തീ​രു​മാ​നം. കോ​വി​ഡ്​ കാ​ല​ത്ത്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ച​ര്‍​ച്ച ചെ​യ്​​തു. ഇ​ന്ത്യ- യു.​എ.​ഇ സ​ഹ​ക​ര​ണം വാ​ണി​ജ്യ, സാ​മ്ബ​ത്തി​ക, സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ അ​വ​സ​രം സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ ശൈ​ഖ്​ അ​ബ്​​ദു​ല്ല പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തി​നും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കും ശൈ​ഖ് അ​ബ്​​ദു​ല്ല ന​ന്ദി പ​റ​ഞ്ഞു.

സ​ഹ​മ​ന്ത്രി അ​ഹ്​​മ​ദ്​ അ​ലി അ​ല്‍ സ​യെ​ഗും ച​ര്‍​ച്ച​യി​ല്‍ പ​​ങ്കെ​ടു​ത്തു. ശൈ​ഖ്​ അ​ബ്​​ദു​ല്ല​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ച​ര്‍​ച്ച​ക​ള്‍ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഡോ. ​എ​സ്. ജ​യ്​​ശ​ങ്ക​ര്‍ ട്വീ​റ്റ്​ ചെ​യ്​​തു. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലാ​യി വി​വി​ധ കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ യു.​എ.​ഇ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. നാ​ലു മാ​സം മു​മ്ബ്​​ ജ​യ്​​ശ​ങ്ക​ര്‍ യു.​എ.​ഇ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ഫെ​ബ്രു​വ​രി​യി​ല്‍ ഡ​ല്‍​ഹി​യി​ല്‍ വെ​ച്ച്‌​ ശൈ​ഖ്​ അ​ബ്​​ദു​ല്ല​യും ജ​യ്​​ശ​ങ്ക​റും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ജ​നു​വ​രി​യി​ല്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും യു.​എ.​ഇ​യി​ല്‍ എ​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here