ഇന്ത്യയുള്‍പ്പടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് യു.എ.ഇലേക്കുള്ള യാത്രക്കാരുടെ പി.സി.ആര് പരിശോധന മാനദണ്ഡങ്ങള്‍ പുതുക്കി. നേരത്തെ ദുബായിലേക്ക് പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പായിരുന്നു കോവിഡ് പരിശോധന നടത്തേണ്ടത്. എന്നാല്‍ ഇനി മുതല്‍ ആറ് മണിക്കൂര്‍ മുന്‍പ് പരിശോധന നടത്താവുന്നതാണ്.
ആറ് മണിക്കൂര്‍ മുന്‍പ് എടുത്ത പി.സി.ആര് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമെ യാത്ര ചെയ്യാന്‍ അനുവാദമുള്ളു. ഇന്ത്യ, പാക്കിസ്ഥാന്, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.