ദുബായില്‍ സ്പോര്‍ട്സ് ക്ലബ്ബുകള്‍ മറ്റും പൂര്‍ണതോതില്‍ തുറക്കുന്നതിന് മുന്നോടിയായി സുരക്ഷ പരിശോധന നടത്തി. ദുബായ് പൊലീസും ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളിലെയും സ്പോര്‍ട്സ് ക്ലബുകളിലെയും സൗകര്യങ്ങളും സംവിധാനങ്ങളും അധികൃതര്‍ പരിശോധിച്ചു.

പൊതുജനങ്ങള്‍, അത്‌ലിറ്റുകള്‍, സംഘാടകര്‍ തുടങ്ങിയവര്‍ക്കെല്ലാം ഒരു പോലെ സുരക്ഷിതമായി കളി കാണാനും ആസ്വദിക്കാനും സംഘടിപ്പിക്കാനും സംവിധാനങ്ങള്‍ക്ക് ശേഷിയുണ്ടോ എന്ന പരിശോധനയാണ് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ബ്രിഗേ. ജന. റഷീദ് ഖലീഫ അല്‍ ഫലാസി, അഹമ്മദ് അല്‍ മുഹെയ്റി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here