രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങളുടേയും സംയുക്ത സമ്മേളനം നടത്താനൊരുങ്ങി പ്രതിരോധവകുപ്പ്.പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തില്‍ പങ്കെടുക്കും. കംബൈന്‍ഡ് കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സ് എന്ന പേരിലാണ് സമ്മേളനം നടക്കുന്നത്. മാര്‍ച്ച്‌ മാസം ആദ്യമാണ് സമ്മേളനം നടക്കുക. ഗുജറാത്തിലെ കെവാഡിയയിലാണ് യോഗം.

മൂന്ന് സേനകള്‍ ചേരുന്ന തീയറ്റര്‍ കമാന്റുകള്‍ ഈ വര്‍ഷത്തോടെ നിലവില്‍ വരുന്നതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യും. രണ്ട് സംയുക്ത സംവിധാനമാണ് സംയുക്ത സേനാ വിഭാഗത്തിനായി ഒരുങ്ങുന്നത്. ഒന്ന് എയര്‍ ഡിഫ്ന്‍സ് കമാന്റും മറ്റൊന്ന് മാരിടൈം തീയറ്റര്‍ കമാന്റുമാണ് . കരമേഖലയില്‍ കരസേനയ്‌ക്കൊപ്പം വ്യോമസേനയും സമുദ്രാതിര്‍ത്തികളില്‍ മൂന്ന് സേനകളും അടങ്ങുന്ന തരത്തിലാണ് കമാന്റുകള്‍ തയ്യാറാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here