കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്ത് ഒരു ക്വാറന്റൈൻ കേന്ദ്രമായി ഉപയോഗിക്കാൻ 400 രോഗികളെ ചികിൽസിക്കാൻ ശേഷിയുള്ള ജെ‌എൽ‌ടിയിലെ തന്റെ കെട്ടിടം സംഭാവന ചെയ്തിരിക്കുകയാണ് ദുബായിലെ ഈ ബിസിനസുകാരൻ

ആരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മികച്ച ശുചീകരണത്തിനും ശുചിത്വത്തിനും വിധേയമായിരിക്കുകയാണ് ഈ 400 റൂം കപ്പാസിറ്റിയും 77,000 ചതുരശ്രയടി വിസ്തീർണ്ണവുമുള്ള ഈ കെട്ടിടം.

ദുബായ് ആസ്ഥാനമായുള്ള ഫിൻജ ജ്വല്ലറി സ്ഥാപകനും ചെയർമാനുമായ അജയ് ശോഭരാജാണ് കെട്ടിടം സംഭാവന ചെയ്തത്.

“ഇത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, സമൂഹം ഒത്തുചേരുകയും ഈ മഹാമാരിയെ മറികടക്കാൻ ഞങ്ങൾ താമസിക്കുന്ന രാജ്യത്തെ പിന്തുണയ്ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ നിർണായക കാലഘട്ടത്തിൽ സർക്കാരിന് എന്റെ സഹായം വാഗ്ദാനം ചെയ്യുന്നതിലും കഴിഞ്ഞ 25 വർഷമായി എന്റെ വിജയത്തിനും വളർച്ചയ്ക്കും തുടർന്നും സംഭാവന നൽകിയ നഗരത്തെ പിന്തുണയ്ക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. ” അജയ് ശോഭരാജ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here