ആന്‍റിജന്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ്​ പരിശോധനകള്‍ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാനൊരുങ്ങി ഐ.സി.എം.ആര്‍. രാജ്യത്ത്​ കോവിഡ്​ അതിവേഗം പടരുന്നതിനിടെയാണ് ആന്‍റജിന്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍​ ഐ.സി.എം.ആര്‍ തീരുമാനിച്ചത്​​. നിലവിൽ ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ക്ക്​ ഒപ്പം​ ആന്‍റിജന്‍ ടെസ്​റ്റ് കൂടി​ നടത്താൻ ലാബുകളോട് നിര്‍ദേശിച്ചിട്ടുണ്ട്​​. ആന്‍റിജന്‍ പരിശോധനയിലൂടെ രോഗബാധ വേഗത്തില്‍ കണ്ടെത്താം എന്നും ആര്‍.ടി-പി.സി.ആര്‍ പരിശോനകളേക്കാള്‍ വേഗത്തില്‍ ആന്‍റിജന്‍ ടെസ്​റ്റില്‍ കോവിഡ്​ ഫലം ലഭ്യമാകുകയും ചെയ്യുമെന്നും ഐ.സി.എം.ആറിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here