ദേശീയ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി,സുസ്ഥിര കൃഷിക്കായി ഒരു ദേശീയ സംവിധാനം ആരംഭിച്ചുവെന്ന് യുഎഇ ഗവൺമെന്റ്.ഇതോടനുബന്ധിച്ച് പ്രാദേശിക ഫാമുകളുടെ ഉൽപാദനവും ഗുണനിലവാരവും വർദ്ധിപ്പിക്കാനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായ വിദൂര മന്ത്രിസഭാ യോഗത്തിൽ ദേശീയ സർവകലാശാലകൾക്കായി 320 മില്യൺ ദിർഹം അധിക ബജറ്റ് പ്രഖ്യാപിച്ചു.

യുഎഇ ഫാമുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിനും ഈ മേഖല എല്ലായ്പ്പോഴും മികച്ച പ്രകടനം ഉറപ്പാക്കുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആയി സുസ്ഥിര കാർഷികത്തിനായുള്ള ഒരു ദേശീയ സംവിധാനത്തിനാണ് ഞങ്ങൾ അംഗീകാരം നൽകിയതെന്ന് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് പുതിയ കാർഷിക മേഖലകളിലും സംവിധാനങ്ങളിലും നിക്ഷേപം നടത്താനും കാർഷിക, ഭക്ഷ്യ സമ്പ്രദായങ്ങളിൽ സജീവമായ മാറ്റങ്ങൾ വരുത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്ഷ്യമിടുന്ന കാർഷിക വിളകളിൽ നിന്ന് സ്വയംപര്യാപ്തത പ്രതിവർഷം അഞ്ച് ശതമാനമായും ശരാശരി കാർഷിക വരുമാനം 10 ശതമാനമായും വർദ്ധിപ്പിക്കാൻ സുസ്ഥിര കാർഷികത്തിനായുള്ള പുതിയ ദേശീയ സംവിധാനം സഹായിക്കും. സാമൂഹികമായി, ഈ മേഖലയിലെ തൊഴിലാളികളെ പ്രതിവർഷം അഞ്ച് ശതമാനം ഉയർത്താനാണ് സിസ്റ്റം ലക്ഷ്യമിടുന്നത്.

പാരിസ്ഥിതികമായി, ഒരു ഉൽ‌പാദന യൂണിറ്റിന്റെ ജലസേചനത്തിനായി ഉപയോഗിക്കുന്ന വെള്ളത്തിൽ 15 ശതമാനം വാർഷിക കുറവു വരുത്താനാണ് ഇത് ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷ, ജലദൗർലഭ്യം, കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വർധന, അതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കളുടെ വർദ്ധനവ് എന്നിവയിലെ വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ രാജ്യത്തെ സഹായിക്കുന്നതിനും പ്രാദേശിക കാർഷിക ഉൽപാദനം വർദ്ധിപ്പിക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here