ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊറോണ വാക്‌സിന്റെ പരീക്ഷണം വിജയകരമായി പുരോഗമിക്കുന്നു. കൊവാക്‌സിന്റെ പരീക്ഷണമാണ് നിലവില്‍ പുരോഗമിക്കുന്നത്. ജൂലൈ 13നാണ് മനുഷ്യരില്‍ വാക്‌സിന്റെ പരീക്ഷണം ആരംഭിച്ചത്.

പാറ്റ്‌നയിലെ എയിംസ് ആശുപത്രിയിലാണ് മനുഷ്യരിലെ പരീക്ഷണം പുരോഗമിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 18 വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടക്കുന്നത്. വളണ്ടിയര്‍മാരാകാന്‍ തയ്യാറായി നിരവധി അപേക്ഷകളാണ് എത്തിയിരുന്നത്. എന്നാല്‍, 18 വയസിനും 55 വയസിനും ഇടയിലുള്ള 18 പേരെ മാത്രമാണ് ആശുപത്രി അധികൃതര്‍ തെരഞ്ഞെടുത്തത്.

പരീക്ഷണത്തിന് വിധേയരാകുന്നവര്‍ക്ക് ദിവസേന 15 മില്ലി ഡോസാണ് നല്‍കുന്നത്. ഡോസ് നല്‍കിയ ശേഷം ഇവര്‍ 2 മണിക്കൂറോളം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. നിലവില്‍ നടക്കുന്ന ആദ്യഘട്ട പരീക്ഷണം 14 ദിവസം നീണ്ടുനില്‍ക്കും. മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷണം നടക്കുക. വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി ഐസിഎംആര്‍ തെരഞ്ഞെടുത്ത 12 സ്ഥാപനങ്ങളില്‍ ഒന്നാണ് എയിംസ്.

LEAVE A REPLY

Please enter your comment!
Please enter your name here