ഇന്ത്യയിൽ ഇളവുകളോടെ നാലാംഘട്ട അടച്ചുപൂട്ടലിലേക്ക് കടക്കാനിരിക്കെ രോഗബാധിതരുടെ എണ്ണം 85215 ഉം മരണം 2700 ഉം കടന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. മരണനിരക്ക് 3.2% ൽ തുടരുകയാണ്. അതേസമയം നാലാംഘട്ട അടച്ചുപൂട്ടലിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കും.

കഴിഞ്ഞ ഒരാഴ്ചയായി 3000 ന് മുകളിലാണ് രോഗബാധിതരുടെ പ്രതിദിന വർദ്ധനവ്. മരണം നൂറുവരെ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം നാലായിരത്തിലെത്തി. രാജ്യത്തെ രോഗബാധിതരിൽ പകുതിയും കഴിഞ്ഞ രണ്ടാഴ്ചയിൽ റിപ്പോർട്ട് ചെയ്തതാണ്. മരണനിരക്ക് 3.2 ശതമാനമായി തുടരുകയാണ്. 27000 പേർ മുക്തരായി.

രാജ്യത്തെ രോഗബാധിതരിൽ വലിയ ഭാഗം മഹാരാഷ്ട്രയിലാണ്. പുതുതായി 1576 കേസുകളും 49 മരണവും റിപ്പോർട്ട് ചെയ്തതേടെ ആകെ രോഗബാധിതർ 29 100 ഉം മരണം 1068 ഉം ആയി. ധാരാവിയിൽ ആകെ കേസ് 1145 ഉം മരണം 53 കടന്നു. ഗുജറാത്ത് ,മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും രോഗബാധ തുടരുകയാണ്. ഡൽഹിയിൽ 425 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും രണ്ടുദിവസമായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here