തിങ്കളാഴ്ച മുതല്‍ രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. തിങ്കളാഴ്ച മുതല്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ നടപ്പിലാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി അറിയിച്ചു. സ്വദേശികള്‍ക്കും തൊഴില്‍, സന്ദര്‍ശക വിസയിലുള്ള വിദേശികള്‍ക്കും ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമാണ്. കര,സമുദ്ര,വ്യോമ അതിര്‍ത്തികളിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. ഇതുവരെ താമസ സ്ഥലങ്ങളിലും ക്വാറൈന്റന്‍ അനുവദിച്ചിരുന്നു. എന്നാല്‍ സ്വദേശികളും വിദേശികളും നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

അതേസമയം യാത്ര പുറപ്പെടുന്നതിന് മുമ്പ് ഹോട്ടല്‍ ബുക്കിങ്ങ് നടത്തേണ്ടതാണ്. ഹോട്ടല്‍ ബുക്കിങ്ങ് ഉറപ്പുവരുത്തിയ ശേഷമേ ബോര്‍ഡിങ് അനുവദിക്കാന്‍ പാടുള്ളൂവെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here