ഷാര്‍ജയില്‍ ഫെബ്രുവരി 14 മുതല്‍ 28 വരെ നഴ്‌സറി സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലും പൂര്‍ണ്ണമായി വിദൂര പഠനം പ്രഖ്യാപിച്ചു. അദ്ധ്യാപകരുടെയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളുടെയും ഹാജര്‍ നില വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജ്‌മെന്റിന്റെ വിവേചനാധികാരത്തിന് വിട്ടുകൊടുത്തിട്ടുണ്ട്.

അതേസമയം ക്ലാസ് മുറികളിലേക്ക് സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിന് ഇ-പഠന കാലയളവില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി ഡയറക്ടര്‍ അല്‍ ഹൊസാനി ആവശ്യപ്പെട്ടു. ഷാര്‍ജയെ കൂടാതെ അജ്മാനും പൂര്‍ണ്ണമായി വിദൂര പഠനത്തിലേക്ക് മാറിയിട്ടുണ്ടെന്ന് ചൊവ്വാഴ്ച അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here