ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ യു.എ.ഇയില്‍ തന്നെ നടത്തുമെന്ന്​ ബി.​സി.സി.ഐ വൈസ്​ പ്രസിഡന്‍റ്​ രാജീവ്​ ശുക്ല. കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ ഇന്ത്യയില്‍ നടന്നിരുന്ന ഐ.പി.എല്‍ ടൂര്‍ണമെന്ന്​ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഇതിന്​ പിന്നാലെ ടൂര്‍ണമെന്‍റ്​ യു.എ.ഇയിലേക്ക്​ മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വന്നിരുന്നു.

ബി.സി.​സി.ഐയും ഐ.പി.എല്‍ ഗവേണിങ്​ കൗണ്‍സിലും ചേര്‍ന്നാണ്​ ഇത്തരമൊരു തീരുമാനമെടുത്തത്​. സെപ്​റ്റംബര്‍ 19 മുതല്‍ ഒക്​ടോബര്‍ 10 വരെയായിരിക്കും യു.എ.ഇയില്‍ മത്സരങ്ങള്‍ നടക്കുക. 31 മത്സരങ്ങളാണ്​ ഇനി ഐ.പി.എല്ലില്‍ നടക്കാനുള്ളത്​.

നേരത്തെ രാജ്യത്ത്​ കോവിഡ്​ രണ്ടാം തരംഗം അതിരൂക്ഷമായതോടെ ഐ.പി.എല്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു. പല തവണ ഐ.പി.എല്ലിലെ ബയോ ബബിള്‍ പൊട്ടിയതും മത്സരങ്ങള്‍ നിര്‍ത്താന്‍ കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here