ദുബായിയുടെ ഔദ്യോഗിക ക്രിപ്​റ്റോ കറൻസി എന്നപേരിൽ കോയിൻ തട്ടിപ്പ്​. ‘ദുബൈ കോയിൻ’ എന്ന പേരിലിറക്കിയ കോയിൻ വഴിയാണ്​ തട്ടിപ്പ്​ നടക്കുന്നത്​. എന്നാൽ, ദുബൈക്ക്​ ഔദ്യോഗിക ക്രിപ്​റ്റോ കറൻസിയില്ലെന്നും ഇത്​ പ്രചരിപ്പിക്കുന്ന വെബ്​സൈറ്റ്​ വ്യാജമാണെന്നും ദുബൈ മീഡിയ ​ഓഫിസ്​ അറിയിച്ചു.

സൈബർ ലോകത്ത് നിക്ഷേപം നടത്തി സ്വന്തമാക്കാൻ കഴിയുന്ന ഡിജിറ്റൽ സ്വത്തിനെയാണ് ക്രിപ്റ്റോ കറൻസി എന്നു വിളിക്കുന്നത്.’ദുബൈ കോയിൻ’ എന്നപേരിൽ ദുബൈ സർക്കാർ ഔദ്യോഗിക ക്രിപ്റ്റോ കറൻസി പുറത്തിറക്കി എന്നായിരുന്നു വെബ്​സൈറ്റുകളിലെ വാർത്ത.

www.dub-pay.com എന്ന സൈറ്റ്​ വഴിയാണ്​ വിപണനമെന്നും വാർത്തകളുണ്ടായിരുന്നു. അറബ്​ ലോകത്തെ ആദ്യ ക്രിപ്​റ്റോ കറൻസിയാണെന്നും അവകാശവാദമുണ്ടായിരുന്നു. രാജ്യാന്തര തലത്തിൽ വാർത്തക്ക്​ വൻപ്രചാരം ലഭിച്ചതോടെ ക്രിപ്റ്റോകറൻസി വിപണനം നടക്കുന്ന സൈറ്റുകളിൽ ആദ്യദിനം വൻചലനമാണ് ദുബൈ കോയിൻ സൃഷ്​ടിച്ചത്. 0.17 ഡോളറിന് വിൽപനക്ക് എത്തിയ ദുബൈ കോയി​െൻറ വില നിമിഷങ്ങൾക്കകം 1,114 ശതമാനം വളർന്നു.

എന്നാൽ, വാർത്തയിൽ പരാമർശിക്കുന്ന അറേബ്യൻ ചെയിൻ ടെക്നോളജി എന്ന കമ്പനിതന്നെ ഇത് നിഷേധിച്ച് രംഗത്തുവന്നു. തങ്ങൾ ഇത്തരമൊരു പ്രഖ്യാപനം തങ്ങൾ നടത്തിയിട്ടില്ല എന്ന് കമ്പനി വിശദീകരിച്ചു.വെബ്സൈറ്റ് വ്യാജനാണെന്നും വിവരങ്ങൾ ചോർത്തുന്ന ഫിഷിങ് സൈറ്റാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, വിവാദമായതോടെ പല സൈറ്റുകളും ട്രേഡിങ് ലിസ്​റ്റിൽ നിന്ന് ദുബൈ കോയിനെ ഒഴിവാക്കി. വിവാദ വെബ്സൈറ്റ്​ യു.എ.ഇയിൽ ബ്ലോക്ക് ചെയ്​തു.

LEAVE A REPLY

Please enter your comment!
Please enter your name here