സൗദി വീസക്കാരുടെ ഇഖാമ , റീ എന്‍ട്രി എന്നിവ സൗജന്യമായി നീട്ടും. ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനത്തിനു വിലക്കു തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ജൂണ്‍ 2 വരെയുള്ള റീ-എന്‍ട്രി, ഇഖാമ, വിസിറ്റ് വീസകളുടെ കാലാവധിയാണ് നീട്ടുക. തിരിച്ചെത്താനാകാതെ ഇന്ത്യയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുതിയ തീരുമാനം ആശ്വാസം പകരും. സന്ദര്‍ശക വീസ കാലാവധിയും നീട്ടും.

അതിനിടെ, യുഎഇ യാത്രാവിലക്ക് മറികടക്കാന്‍ ഉസ്ബെക്കിസ്ഥാന്‍, അര്‍മീനിയ വഴി തേടി മലയാളികള്‍. യുഎഇയുടെ ഗ്രീന്‍പട്ടികയിലുള്ള ഈ രാജ്യങ്ങള്‍ വഴി എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ വേണ്ട. യുഎഇ ടൂറിസ്റ്റ്, വിസിറ്റ്, കുറഞ്ഞ് 90 ദിവസ കാലാവധിയുള്ള റെസിഡന്‍സ് വീസയുള്ളവര്‍ക്കാണ് യാത്രാനുമതി. യാത്രയ്ക്കിടെ കോവിഡ് ബാധിച്ചാല്‍ ഹോട്ടലിലോ ആശുപത്രിയിലോ ക്വാറന്റീനില്‍ കഴിയണം. ഇതു മൂലം യാത്ര മുടങ്ങിയാല്‍ പുതിയ ടിക്കറ്റ് എടുക്കണം. 14 ദിവസം താമസമടക്കം ഒന്നേകാല്‍ ലക്ഷം രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ക്വാറന്റീനില്‍ കഴിയുന്നതിനിടെ, ഈ രാജ്യങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയാല്‍ നാട്ടിലേക്കു മടങ്ങേണ്ടിവരും. ഏപ്രില്‍ 24 മുതലാണ് യുഎഇ ഇന്ത്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here