ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശ പ്രകടിപ്പിച്ച് വിദര്‍ഭ പേസര്‍ ജയ്ദേവ് ഉനദ്ഘട്ട്. ഒരു സ്പോട്സ് മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യമറിയിച്ചത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
“കരിയറില്‍ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്ബോള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വിളി എന്തായാലും പ്രതീക്ഷിക്കും. എന്നാല്‍ മറിച്ച് സംഭവിക്കുമ്ബോള്‍ ശരിക്കും നിരാശയുണ്ടാക്കും. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയതിന് ശേഷം പോലും തന്നെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. എന്നാല്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്റെ ഫോം പാഴാക്കി കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ടൂര്‍ണമെന്റുകള്‍ കുറഞ്ഞത് ഓരോ സീരീസിലേക്കും വലിയൊരു സംഘത്തെ തിരഞ്ഞെടുക്കുന്നതിന് കാരണമായി”