ദുബായ്: ദുബായ് അന്താരാഷ്ട്ര അയേൺമാൻ ചാമ്പയ്‌ൻഷിപ്പിൽ പങ്കെടുക്കാൻ തയ്യാറായി ആദ്യ വനിത അടക്കം 24 മലയാളികൾ. കോച്ച് മോഹൻദാസിന്റെ കീഴിൽ, Kerala Riders UAE എന്ന ക്ലബ്ബിന്റെ നേതൃത്വത്തിൽ, നീണ്ട 6 മാസത്തെ കഠിന പരിശീലനങ്ങൾക്ക് ശേഷമാണ് 24 മലയാളികൾ നാളെ, 5th മാർച്ച് ശനിയാഴ്ച മത്സരത്തിനിറങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര അയേൺമാൻ ചാമ്പയ്‌ൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ആണ് ഇത്രയും മലയാളികൾ മത്സരത്തിന് തയ്യാറെടുക്കുന്നത്. മികച്ച കായികക്ഷമതയും, മനഃശക്തിയും ആവശ്യമായ പ്രസ്തുത മത്സരത്തിന്റെ മറ്റൊരു പ്രത്യേകത ആദ്യമായി ഒരു മലയാളി വനിത ഇതിൽ പങ്കെടുക്കുന്നു എന്നതാണ്. കണ്ണൂർ സ്വദേശി Reem Backer ആണ് ഇത്തരത്തിൽ ഒരു വെല്ലുവിളി ഏറ്റെടുത്തത്.

ഏകദേശം 8 മണിക്കൂർ തുടർച്ചയായി നീന്തൽ, സൈക്കിളിംഗ്, ഓട്ടം എന്നിവ ചെയ്യുന്നതാണ് പ്രസ്തുത മത്സരം.

1900 മീറ്റർ നീന്തൽ
90 KM സൈക്കിളിങ്ങ്
21.1 KM ഓട്ടം

വിവിധ ലോകരാജ്യങ്ങളിൽ നിന്നും എത്തുന്ന 2500 പേരോടപ്പമാണ് മലയാളികൾക്ക് അഭിമാനമായി ഈ 24 പേർ മത്സരിക്കുന്നത്.

  1. Mohandas
  2. Bineesh
  3. Chandu
  4. Firosbabu
  5. Geo
  6. Abdulla
  7. Lalu
  8. Abdul Majeed
  9. Reem Backer
  10. Remesan Tharal
  11. Shijo V
  12. Alex
  13. Mohammed Shabeer
  14. Abishek
  15. Syed Ali
  16. Anil
  17. Shefeer M
  18. Noufal
  19. Shabeer
  20. Abdul Naser
  21. Suraj
  22. Abdul Hameed Pullan
  23. Zawahir
  24. jimson

LEAVE A REPLY

Please enter your comment!
Please enter your name here