ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഏഴാം സീസണ്‍ ഗോവയില്‍ നടക്കും. നവംബര്‍ 21ന് മത്സരങ്ങള്‍ ആരംഭിക്കും. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക. കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിലാണ് മുഴുവന്‍ മത്സരങ്ങളും ഒരു സംസ്ഥാനത്ത് നടത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് കൊറോണ കേസുകള്‍ താരതമ്യേന കുറവായതിനാലാണ് ലീഗ് നടത്താനായി ഗോവയെ തെരഞ്ഞെടുത്തത്. മത്സരങ്ങള്‍ക്ക് ആവശ്യമുള്ള സ്‌റ്റേഡിയങ്ങളും ഗോവയില്‍ ഉണ്ട്.

ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, ബാംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയം, വാസ്‌കോയിലെ തിലക് മൈദാന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഐഎസ്‌എല്‍ മത്സരങ്ങള്‍ നടക്കുക. ടീമുകളുടെ പരിശീലനത്തിനായി 10 സ്റ്റേഡിയങ്ങള്‍ കൂടി സജ്ജമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here