കോവിഡ് 19 കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സന്ദര്‍ശിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രവര്‍ത്തന മികവിന് ആദരവ് പ്രകടിപ്പിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് ടീമുമാമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വൈറസിനെ നേരിടുന്നതില്‍ രാജ്യം സ്വീകരിച്ച ശാസ്ത്രീയ സമീപനവും കൃത്യമായ ആസൂത്രണവും കോവിഡ് പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സംഘടനകളുടെ സഹകരണവും ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റുന്നതിന് കാരണമായെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ ആരോഗ്യ, മെഡിക്കല്‍ രംഗത്തെ ജീവനക്കാരുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here